വീണ്ടും വാക് പോരുമായി ഭരണപക്ഷവും പ്രതിപക്ഷവും; സഭാ നടപടികൾ വേഗത്തിലാക്കി പിരിഞ്ഞു

assembly

നിയമസഭയിലെ സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിപക്ഷം നടത്തിയത് ഉപരോധ സമരം തന്നെയാണെന്ന് സ്പീക്കർ എഎൻ ഷംസീർ. എന്നാൽ തങ്ങൾ നടത്തിയത് സത്യാഗ്രഹ സമരമാണെന്നും വാച്ച് ആൻഡ് വാർഡ് പ്രകോപനമില്ലാതെ പ്രതിപക്ഷ അംഗങ്ങളെ ആക്രമിക്കുകയാമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. എന്നാൽ സംഭവം ദൗർഭാഗ്യകരമാണെന്ന് സ്പീക്കർ പറഞ്ഞു. ഈ അഭിപ്രായത്തോടെ പ്രതിപക്ഷ നേതാവും യോജിച്ചു

സ്പീക്കർ അടിയന്തര പ്രമേയ നോട്ടീസ് തുടർച്ചയായി തള്ളുന്നുവെന്ന് പ്രതിപക്ഷം പരാതി പറഞ്ഞു. പ്രതിപക്ഷത്തിന്റെ പ്രതിഷേധം അതിര് വിടുകയാണെന്ന് ഭരണപക്ഷം തിരിച്ചടിച്ചു. സമാന്തര സഭ ചേർന്നിട്ടും മൊബൈൽ വഴി ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടും കടുത്ത നടപടി ഉണ്ടായില്ലെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി. എന്നാൽ സഭാ ടിവി പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങൾ പൂർണമായി മറക്കുകയാണെന്നും താൻ സംസാരിക്കുമ്പോൾ പോലും ഭരണപക്ഷത്തെയാണ് കാണിക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു

ചോദ്യോത്തര വേള പുരോഗമിക്കുന്നതിനിടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതോടെ സഭാ നടപടികൾ വേഗത്തിൽ അവസാനിപ്പിച്ച് ഇന്നത്തേക്ക് സഭ പിരിയുകയായിരുന്നു.
 

Share this story