കാറിന് അടുത്ത് പോലും എസ് എഫ് ഐ പ്രവർത്തകരെത്തിയില്ല; ഗവർണറുടെ വാദം പൊളിയുന്നു

arif

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ് എഫ് ഐ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ വാർത്താ ചാനലുകൾ പുറത്തുവിട്ടു. തന്റെ കാറിൽ എസ് എഫ് ഐക്കാർ ഇടിച്ചു എന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണം. എന്നാൽ റോഡിന് അരികിൽ നിന്ന് കരിങ്കൊടിയും ബാനറുമായി മുദ്രവാക്യം വിളിക്കുക മാത്രമാണ് എസ് എഫ് ഐ പ്രവർത്തകർ ചെയ്യുന്നത്. 

എസ് എഫ് ഐ പ്രവർത്തകരെ കണ്ട ഗവർണർ വാഹനം നിർത്തി ഇറങ്ങുകയും എസ് എഫ് ഐക്കാരുടെ അടുത്തേക്ക് പോകുകയുമായിരുന്നു. തുടർന്നാണ് ഗവർണർ പ്രകോപനപരമായി സംസാരിക്കുന്നതും ശകാര വർഷം ചൊരിയുന്നതുമെല്ലാം. 

അതേസമയം കേന്ദ്ര സേനയെ ഇറക്കിയാലും ഗവർണർക്കെതിരായ പ്രതിഷേധം തുടരുമെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ അറിയിച്ചു. കേന്ദ്ര സേനയെ ഇറക്കി അടിച്ചമർത്തിയാലും സമരത്തിൽ നിന്ന് പിന്നോട്ടുപോകില്ല. ഗവർണറുടെ ഇടപെടൽ മാനസിക വിഭ്രാന്തി ബാധിച്ച പോലെയാണെന്നും ആർഷോ പറഞ്ഞു
 

Share this story