എസ് ഐ അനാവശ്യമായി പ്രകോപനമുണ്ടാക്കി; എംഎൽഎയെ അപമാനിച്ച സംഭവത്തിൽ നടപടിയുണ്ടാകും

vijin

കല്യാശ്ശേരി എംഎൽഎ എം വിജിനെ അപമാനിച്ചെന്ന പരാതിയിൽ കണ്ണൂർ ടൗൺ എസ് ഐക്കെതിരെ അന്വേഷണ റിപ്പോർട്ട്. എസ് ഐ ഷമീലിന്റെ ഭാഗത്ത് വീഴ്ച പറ്റിയെന്ന് കണ്ണൂർ എസിപി കമ്മീഷണർക്ക് റിപ്പോർട്ട് നൽകി. എസ് ഐക്കെതിരെ ഇന്ന് നടപടിയുണ്ടായേക്കും. എസ് ഐ അനാവശ്യ പ്രകോപനം സൃഷ്ടിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എംഎൽഎയുടെ പ്രോട്ടോക്കോളുകൾ ലംഘിച്ച് അനാവശ്യമായി പ്രകോപനമുണ്ടാക്കി. 

കേരളാ നഴ്‌സസ് അസോസിയേഷന്റെ മാർച്ചിൽ സുരക്ഷയൊരുക്കുന്നതിൽ പോലീസിന് വീഴ്ചയുണ്ടായി. മാർച്ചുമായി ബന്ധപ്പെട്ട് ഒരു സുരക്ഷാ ക്രമീകരണങ്ങളും എസ് ഐ ഏർപ്പെടുത്തിയില്ല. സ്ത്രീകൾ പങ്കെടുക്കുന്ന മാർച്ചിലേക്ക് ആവശ്യത്തിന് വനിതാ പോലീസിനെ അയക്കേണ്ടതായിരുന്നു. എന്നാൽ സ്ഥലത്തേക്ക് ഒറ്റ വനിതാ പോലീസുകാരെയും അയക്കാൻ ഡ്യൂട്ടി നിശ്ചയിച്ച ഓഫീസർ തയ്യാറായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
 

Share this story