മലയാളത്തിന്റെ ചിരി മുഖത്തിന് ഇന്ന് വിട നൽകും; ഇന്നസെന്റിന്റെ സംസ്‌കാരം 10 മണിക്ക്

innocent

ഇന്നസെന്റിന്റെ സംസ്‌കാരം ഇന്ന്. രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലാണ് സംസ്‌കാരം. ഇന്നലെ കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിലും പിന്നീട് ഇരിങ്ങാലക്കുട ടൗൺ ഹാളിലുമായി പൊതുദർശനത്തിന് എത്തിച്ച മൃതദേഹത്തിൽ ആയിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിച്ചത്

മുഖ്യമന്ത്രി പിണറായി വിജയൻ ഇരിങ്ങാലക്കുടയിൽ എത്തി അന്തിമോപചാരം അർപ്പിച്ചിരുന്നു. അരനൂറ്റാണ്ടുകാലം മലയാളത്തിന്റെ ചിരി മുഖമായിരുന്ന ഇന്നസെന്റിന് വിട നൽകാനായി ചലചിത്ര ലോകത്ത് നിന്നും സഹപ്രവർത്തകർ ഒന്നാകെ ഒഴുകിയെത്തിയിരുന്നു. 

മന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ, കലാ, കായിക, സാംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവരും മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്നസെന്റിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചിരുന്നു.
 

Share this story