പുകഞ്ഞ കൊള്ളി പുറത്ത്; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് കെ മുരളീധരൻ

muraleedharan

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് കെ മുരളീധരൻ. പുകഞ്ഞ കൊള്ളി പുറത്ത്. ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായെന്നും മുരളീധരൻ പരഞ്ഞു. എംഎൽഎ സ്ഥാനം തുടരണോയെന്ന് അദ്ദേഹം തീരുമാനിക്കണം. അത് പാർട്ടിയല്ല തീരുമാനിക്കേണ്ടത്. 

പുകഞ്ഞ കൊള്ളിയോട് സ്‌നേഹമുള്ളവർക്കും പുറത്ത് പോകാം. നിലപാട് കെപിസിസി പ്രസിഡന്റിനെ അറിയിച്ചിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിലുമായുള്ള പൊക്കിൽ കൊടി ബന്ധം പാർട്ടി അവസാനിപ്പിച്ചെന്നും മുരളീധരൻ പറഞ്ഞു. 

പാർട്ടി ചുമതല ഏൽപ്പിച്ചത് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനാണ്. അല്ലാതെ മതില് ചാടാനല്ല. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു വ്യക്തിക്ക് ഇങ്ങനെയൊന്നും ചെയ്യാൻ കഴിയില്ല. ഇത്തരം കാര്യങ്ങൾ ചെയ്‌തെങ്കിൽ പൊതുരംഗത്ത് മാത്രമല്ല, ഒരു രംഗത്തും പ്രവർത്തിക്കാൻ യോഗ്യനല്ലെന്നും കെ മുരളീധരൻ പറഞ്ഞു.
 

Tags

Share this story