പണത്തിന്റെ സ്രോതസ് പാർട്ടിയെ ബോധിപ്പിച്ചതാണ്; തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് പി രാജു

raju

തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് സിപിഐയുടെ എറണാകുളം മുൻ ജില്ലാ സെക്രട്ടറി പി രാജു. ഗൂഢാലോചനയിൽ പങ്കെടുത്തവരെ കണ്ടെത്തണം. താൻ കാർ വാങ്ങിയത് മുൻ സംസ്ഥാന സെക്രട്ടറി പറഞ്ഞ ശേഷമാണ്. പണത്തിന്റെ സ്രോതസ് പാർട്ടിക്ക് മുന്നിൽ നൽകിയിരുന്നു. ഗൂഢാലോചനയെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് കമ്മീഷണർക്കും മുഖ്യമന്ത്രിക്കും ക്രൈംബ്രാഞ്ചിനും പരാതി നൽകിയിട്ടുണ്ടെന്നും രാജു പറഞ്ഞു

ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് പി രാജു പണം തട്ടിയെടുത്തതായി പരാതി ഉയർന്നിരുന്നു. രാജുവും ഡ്രൈവർ നിധീഷും ചേർന്ന് 62 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. കൊടുങ്ങല്ലൂർ സ്വദേശി അഹമ്മദ് റസീനാണ് ഇതുസംബന്ധിച്ച പരാതി നൽകിയത്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറി കൊണ്ടുവന്ന് ഫോർട്ടികോർപ്പിൽ വിൽക്കുന്ന ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്താണ് പണം തട്ടിയത് എന്നാണ് ആരോപണം.

Share this story