പവന് ഇന്നും ആയിരത്തിലധികം രൂപയുടെ വർധനവ്; വെള്ളി വില കുറഞ്ഞു

gold

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. രാജ്യാന്തര വിപണിയുടെ ചുവട് പിടിച്ചാണ് സംസ്ഥാനത്തും വില ഉയർന്നത്. പവന് ഇന്ന് 1120 രൂപ വർധിച്ചു. ഇതോടെ 22 കാരറ്റ് സ്വർണം പവന് 1,18,640 രൂപയായി. ഗ്രാമിന് 140 രൂപ ഉയർന്ന് 14,830 രൂപയിലെത്തി

രാജ്യാന്തരവില ഒരു ഘട്ടത്തിൽ ഔൺസിന് 5249 ഡോളർ വരെ ഉയർന്നെങ്കിലും പിന്നീട് 5172 ഡോളറിലേക്ക് ഇറങ്ങി. ഈ തിരിച്ചിറക്കം ഇല്ലായിരുന്നുവെങ്കിൽ കേരളത്തിലെ വർധനവ് ഇതിലും കൂടുമായിരുന്നു. 

18 കാരറ്റ് സ്വർണവിലയും ഉയർന്നു. ഗ്രാമിന് 115 രൂപ വർധിച്ച് 12,250 രൂപയിലെത്തി. അതേസമയം വെള്ളി വില കുറഞ്ഞു. ഗ്രാമിന് 15 രൂപ കുറഞ്ഞ് 285 രൂപയായി.
 

Tags

Share this story