ടിപ്പറിൽ നിന്നും കരിങ്കല്ല് തെറിച്ചുവീണ് മരിച്ച അനന്തുവിന് വിട ചൊല്ലി നാട്; വിഴിഞ്ഞത്ത് പ്രതിഷേധ ധർണ

ananthu

വിഴിഞ്ഞം തുറമുഖത്തേക്ക് കൊണ്ടുപോയ ടിപ്പറിൽ നിന്നും കരിങ്കല്ല് തെറിച്ച് വീണ് മരിച്ച ബിഡിഎസ് വിദ്യാർഥി അനന്തുവിന്റെ സംസ്‌കാര ചടങ്ങുകൾ നടക്കുന്നു. കോളേജിൽ പൊതുദർശനത്തിന് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. വിഴിഞ്ഞം മുക്കോല സ്വദേശിയാണ് അനന്തു

തുറമുഖത്തേക്ക് വന്ന ടിപ്പറിൽ നിന്നും കല്ല് തെറിച്ച് വീണാണ് സ്‌കൂട്ടറിൽ പോകുകയായിരുന്ന അനന്തു മരിച്ചത്. നിംസ് കോളേജിലെ നാലാം വർഷ വിദ്യാർഥിയായിരുന്നു. അനന്തുവിന്റെ മരണത്തെ തുടർന്ന് വിഴിഞ്ഞത്ത് വൻ പ്രതിഷേധമാണ് നടക്കുന്നത്. 

നാട്ടുകാർ പ്രതിഷേധ ധർണ നടത്തുകയാണ്. തുറമുഖ നിർമാണത്തിൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുക എന്ന ആവശ്യമുന്നയിച്ചാണ് ധർണ. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു
 

Share this story