മഅദനിക്ക് കേരളത്തിലേക്ക് വരാനുള്ള ചെലവ് വഹിക്കാൻ തയ്യാറാണെന്ന് പിഡിപി സംസ്ഥാന പ്രസിഡന്റ്

madani

അബ്ദുൽനാസർ മഅദനിക്ക് കേരളത്തിലേക്ക് വരാനുള്ള ചെലവ് വഹിക്കാൻ പിഡിപി സംസ്ഥാന കമ്മിറ്റി തയ്യാറാണെന്ന് പിഡിപി സംസ്ഥാന പ്രസിഡന്റ് അഡ്വ. മുട്ടം നാസർ. ഇക്കാര്യത്തിൽ മഅദനിയാണ് തീരുമാനമെടുക്കേണ്ടത്. അദ്ദേഹത്തിന്റെ അനുമതി ലഭിച്ചാലുടൻ പണം അടയ്ക്കുമെന്നും നാസർ പറഞ്ഞു

കേരളത്തിലേക്ക് വരുന്നത് എങ്ങനെ മുടക്കാമെന്ന ഗൂഢ നീക്കത്തിന്റെ ഭാഗമായാണ് ഭീമമായ തുക ആവശ്യപ്പെട്ടത്. സുപ്രീം കോടതിയിൽ പറഞ്ഞത് മുഴുവൻ പച്ചക്കള്ളമാണ്. മഅദനി ആവശ്യപ്പെട്ടത് രണ്ട് സ്ഥലത്ത് തങ്ങാനാണെന്നും നാസർ പറഞ്ഞു. 

കേരളാ യാത്രയുടെ അകമ്പടി ചെലവ് കുറയ്ക്കണമെന്ന മഅദനിയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചിരുന്നില്ല. പോലീസ് ആവശ്യപ്പെട്ട മുഴുവൻ തുകയും നൽകണമെന്നായിരുന്നു സുപ്രീം കോടതി നിർദേശം.
 

Share this story