കരാറിന്റെ കാര്യം സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അറിയിച്ചില്ല; ഗേറ്റ് അടച്ചത് താനല്ലെന്നും പിവി ശ്രീനിജൻ

sreenijan

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ സെലക്ഷൻ ട്രയൽസ് തടഞ്ഞതിൽ വിശദീകരണവുമായി ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റും എംഎൽഎയുമായ പി വി ശ്രീനിജൻ. കേരളാ ബ്ലാസ്റ്റേഴ്‌സുമായി കരാറുണ്ടെന്നും വാടകയുടെ കുടിശ്ശിക കിട്ടിയെന്നും സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അറിയിച്ചില്ല. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എന്ന നിലയ്ക്ക് ഇക്കാര്യം തന്നെ അറിയിക്കേണ്ടതായിരുന്നു. സെലക്ഷൻ ട്രയൽസ് നടക്കുന്ന സ്‌കൂളിന്റെ ഗേറ്റ് അടച്ചത് താനല്ല. തുറന്നു കൊടുക്കേണ്ടെന്ന് പറഞ്ഞിരുന്നു. കുട്ടികൾ ദുരിതത്തിലായെന്ന വാർത്ത കണ്ടാണ് ഗേറ്റ് തുറക്കാൻ അനുമതി നൽകിയതെന്നും ശ്രീനിജൻ പറഞ്ഞു

സംസ്ഥാന സ്‌പോർട്‌സ് കൗൺസിലുമായി കേരളാ ബ്ലാസ്‌റ്റേഴ്‌സ് കരാറിൽ ഏർപ്പെട്ടെന്ന് ജില്ലാ സ്‌പോർട്‌സ് കൗൺസിലിന് ഇതുവരെ ഒരു അറിയിപ്പും കിട്ടിയിട്ടില്ല. സ്റ്റേഡിയം ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ അധികാര പരിധിയിൽ വരുന്നതാണ്. കരാറിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ ജില്ലാ സ്‌പോർട്‌സ് കൗൺസിലിനെ അറിയിക്കണ്ടേ. 

ഒന്നര വർഷം ജില്ലാ സ്‌പോർട്‌സ് കൗൺസിലിനാണ് പണം നൽകിയിരുന്നത്. കഴിഞ്ഞ എട്ട് മാസമായി പണം നൽകുന്നില്ല. സംസ്ഥാന സ്‌പോർട്‌സ് കൗൺസിലുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ അക്കാര്യം ജില്ലാ സ്‌പോർട്‌സ് കൗൺസിലിനെ അറിയിക്കാൻ ബാധ്യതയുണ്ടെന്നും ശ്രീനിജൻ പറഞ്ഞു.
 

Share this story