സംസ്ഥാനം ഇന്നും ചുട്ടുപൊള്ളും; സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്

hot

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില തുടരാൻ സാധ്യത. മിക്കയിടങ്ങളിലും 38 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് താപനില ഉയർന്നേക്കും. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാന സാഹചര്യമാണ് താപനില ഉയരാൻ കാരണം. വേനൽ മഴ ദുർബലമായതും ചൂട് വർധിക്കാൻ കാരണമാകും

ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കിട്ടുമെങ്കിലും ചൂട് മറികടക്കാനാകില്ല. തീരപ്രദേശങ്ങളെയും മലയോര മേഖലകളെയും അപേക്ഷിച്ച് ഇടനാടുകളിൽ ചൂട് കൂടുതലായിരിക്കും. സംസ്ഥാനത്ത് ഇന്നലെ 12 സ്റ്റേഷനുകളിൽ താപനില 40 ഡിഗ്രിക്ക് മുകളിൽ ഉയർന്നിരുന്നു. അൾട്രാ വയലറ്റ് വികിരണ തോതും അപകടനിലയിലായതിനാൽ സൂര്യപ്രകാരം ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് കാലാവസ്ഥാ വിഭാഗം നൽകുന്ന മുന്നറിയിപ്പ്‌
 

Share this story