പ്രസ്താവന പിൻവലിക്കണം; എംവി ഗോവിന്ദന് വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ആരോപണത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് വക്കീൽ നോട്ടീസ്. രാഹുലിനെതിരായ പരാമർശം ഏഴ് ദിവസത്തിനകം പിൻവലിക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്. കൂടാതെ ഒരു കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു. അഭിഭാഷകൻ വഴിയാണ് രാഹുൽ നോട്ടീസ് അയച്ചത്.
 

Share this story