സ്ട്രോങ് റൂമുകൾ തുറന്നു; വോട്ടെണ്ണൽ എട്ടു മണി മുതൽ: ആദ്യ ഫലസൂചന ഒമ്പതു മണിയോടെ
May 4, 2026, 07:54 IST
സംസ്ഥാനത്ത് മിക്കയിടങ്ങളിലും സ്ട്രോങ് റൂമുകൾ തുറന്നു. സ്ഥാനാർഥികൾ കൗണ്ടിങ് സ്റ്റേഷനുകളിലേക്ക് എത്തിത്തുടങ്ങി. വോട്ടെണ്ണൽ എട്ടു മണി മുതൽ ആരംഭിക്കും. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുക. ഇവിഎം മെഷിനുകളിലെ വോട്ടുകൾ എട്ടരയോടെ എണ്ണിത്തുടങ്ങും.
ഒരു മണിക്കൂറിനുള്ളിൽ തന്നെ ഫല സൂചനകൾ പുറത്തുവന്ന് തുടങ്ങും. ഉച്ചയോടെ കേരളം ആർക്കൊപ്പമെന്ന് വ്യക്തമാവും. ഫലം തത്സമയം അറിയാൻ പാർട്ടി ആസ്ഥാനങ്ങളിൽ എൽഇഡി വാളുകൾ അടക്കം സജ്ജമാക്കിയിട്ടുണ്ട്.
