മൊബൈലിൽ വിദ്യാർഥിനിയെ അശ്ലീല ദൃശ്യങ്ങൾ കാണിച്ചു; കേരള ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ

Police

മൊബൈലിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ചെന്ന വിദ്യാർഥിനിയുടെ പരാതിയിൽ കേരള ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ. കോഴിക്കോട് നാദാപുരം പാറക്കടവ് കേരള ബാങ്കിലെ ജീവനക്കാരൻ ദീപക് സുരേഷിനെയാണ് അറസ്റ്റ് ചെയ്തത്. സഹപാഠിക്കൊപ്പം ബാങ്കിലെത്തിയപ്പോൾ അശ്ലീല ദൃശ്യങ്ങൾ കാണിച്ചെന്നാണ് വിദ്യാർഥിനിയുടെ പരാതി. 

ഡിസംബർ 19നാണ് സംഭവം നടന്നത്. പോലീസ് കേസെടുത്തതോടെ പ്രതി ഒളിവിൽ പോകുകയായിരുന്നു. ഇയാൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെ ദീപക് സ്റ്റേഷനിൽ കീഴടങ്ങി. ഇയാളുടെ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
 

Share this story