വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; മദ്രസ അധ്യാപകന് 67 വർഷം കഠിന തടവ്

judge hammer

പാലക്കാട് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ മദ്രസ അധ്യാപകന് 67 വർഷം കഠിന തടവും 80,000 രൂപ പിഴയും ശിക്ഷ. ചെർപ്പുളശ്ശേരി സ്വദേശി റഷീദിനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ പോക്‌സോ കോടതി ജഡ്ജി ലിഷ എസ് ശിക്ഷിച്ചത്. 

2020 ആഗസ്റ്റ് 25ന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. മദ്രസയിലെത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ റഷീദ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. വിവരം കുട്ടി വീട്ടിൽ പറഞ്ഞതോടെ മാതാപിതാക്കൾ പാവറട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു


 

Share this story