വേനൽ ചൂടിന് ആശ്വാസമാകും; സംസ്ഥാനത്തെ 12 ജില്ലകളിൽ വേനൽ മഴയ്ക്ക് സാധ്യത
Sat, 22 Apr 2023

വേനൽ ചൂടിന് ആശ്വാസമായി സംസ്ഥാനത്തെ 12 ജില്ലകളിൽ വേനൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കണ്ണൂർ, കാസർകോട് ജില്ലകൾ ഒഴികെയുള്ള ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളിൽ ഒരാഴ്ച കഴിഞ്ഞാകും വേനൽ മഴ എത്തുക. കാസർകോടും കണ്ണൂരും ഈ ആഴ്ച വേനൽ മഴ പെയ്യാൻ തീരെ സാധ്യതയില്ലെന്നാണ് പ്രവചനം
മറ്റ് ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴ പ്രതീക്ഷിക്കാം. ശക്തമായ കാറ്റുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഇന്നലെ പാലക്കാട് നെല്ലിയാമ്പതിക്ക് സമീപം പോത്തുണ്ടിയിൽ നേരിയ ചാറ്റൽ മഴ ലഭിച്ചിരുന്നു.