എ രാജയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി ഭാഗികമായി സ്‌റ്റേ ചെയ്ത് സുപ്രീം കോടതി

raja

ദേവികുളം എംഎൽഎ എ രാജയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്ക് ഭാഗിക സ്‌റ്റേ അനുവദിച്ച് സുപ്രീം കോടതി. ഇതോടെ രാജക്ക് നിയമസഭാ നടപടികളിൽ പങ്കെടുക്കാം. പക്ഷേ വോട്ട് ചെയ്യാനുള്ള അവകാശമുണ്ടായിരിക്കില്ല. നിയമസഭ അലവൻസും പ്രതിഫലവും വാങ്ങാനാകില്ല. 

കേസ് ഇനി ജൂലൈയിൽ പരിഗണിക്കുന്നതുവരെയാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. വ്യാജരേഖ ചമച്ച വ്യക്തിയെ നിയമസഭയിൽ പങ്കെടുക്കാൻ അനുവദിക്കരുതെന്ന് ഡി കുമാറിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ സ്‌റ്റേ ഇല്ലെങ്കിൽ തെരഞ്ഞെടുപ്പ് നടക്കുമെന്ന രാജയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു

പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്ത് വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് രാജ മത്സരിച്ചതെന്ന എതിർ സ്ഥാനാർഥി ഡി കുമാറിന്റെ ഹർജി അംഗീകരിച്ചാണ് ഹൈക്കോടതി രാജയെ അയോഗ്യനാക്കിയത്. േ
 

Share this story