എസ് എൻ കോളജ് ജൂബിലി ഫണ്ട് തിരിമറി കേസിൽ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു
May 18, 2023, 17:26 IST

എസ് എൻ കോളജ് ജൂബിലി ഫണ്ട് തിരിമറി കേസിൽ വെള്ളാപ്പള്ളിക്ക് ആശ്വാസം. ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. തുടരന്വേഷണം റദ്ദാക്കിയതിനെതിരെയാണ് വെള്ളാപ്പള്ളി അപ്പീൽ നൽകിയത്. എസ് എൻ കോളജ് സുവർണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി വിചാരണ നേരിടണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്
ആദ്യ കുറ്റപത്രം നിലനിൽക്കെ തുടരന്വേഷണത്തിന് ഉത്തരവിട്ട കൊല്ലം സിജെഎം കോടി ഉത്തരവ് നിയമപരമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് വെള്ളാപ്പള്ളി സുപ്രീം കോടതിയെ സമീപിച്ചത്. 1998ൽ കൊല്ലം എസ് എൻ കോളജിലെ സുവർണ ജൂബിലി ഫണ്ട് വക മാറ്റിയെന്നാണ് കേസ്