കാപികോ റിസോർട്ട് പൊളിക്കുന്നതുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും

kapico

കാപികോ റിസോർട്ടുമായി ബന്ധപ്പെട്ട കേസ് ഇന്ന് പരിഗണിക്കും. റിസോർട്ട് പൊളിച്ചുനീക്കാനുള്ള കാലാവധി ഇന്ന് അവസാനിക്കും. 55 കെട്ടിടങ്ങളിൽ 54ഉം പൊളിച്ചുനീക്കി. പ്രധാന കെട്ടിടം ഭാഗികമായി പൊളിച്ചുകഴിഞ്ഞു. വലിയ കെട്ടിടമായതിനാൽ പൊളിക്കൽ തുടരുകയാണെന്നും സർക്കാർ അറിയിക്കും. നേരത്തെ വെള്ളിയാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു

ഈ മാസം 28ന് മുമ്പ് തന്നെ മുഴുവൻ കെട്ടിടങ്ങളും പൊളിക്കണമെന്ന് സുപ്രീം കോടതി അന്ത്യശാസനം നൽകിയിരുന്നു. കൂറ്റൻ യന്ത്രങ്ങൾ ഉപയോഗിച്ചാണ് റിസോർട്ടിന്റെ പ്രധാന കെട്ടിടം ഇടിച്ചുനിരത്തുന്നത്. ഈ മാസം 28നകം റിസോർട്ടിലെ കെട്ടിടങ്ങൾ എല്ലാം പൊളിക്കണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്.
 

Share this story