ഉച്ചയ്ക്ക് ശേഷവും കുതിപ്പ് നിർത്തിയില്ല; പവന് ഇന്ന് രണ്ട് തവണയായി വര്‍ധിച്ചത് 3760 രൂപ
Updated: Jan 28, 2026, 15:15 IST
സംസ്ഥാനത്ത് സ്വർണവില റോക്കറ്റ് വേഗതയിൽ കുതിക്കുന്നു. പവന് ഇന്ന് രാവിലെ 2360 രൂപ വർധിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷം 1400 രൂപ കൂടി വർധിച്ചതോടെ ഇന്ന് മാത്രം പവന്റെ വിലയിൽ ഉയർന്നത് 3760 രൂപയാണ്
ഇതോടെ പവന്റെ വില 1,22,520 രൂപയായി. രാവിലെ 295 രൂപ വർധിച്ച് ആദ്യമായി 15,000 രൂപ കടന്ന ഗ്രാം വില ഉച്ചയ്ക്ക് ശേഷം 175 രൂപ കൂടി വർധിച്ച് 15,315 രൂപയിലെത്തി. പവന് ചരിത്രത്തിലാദ്യമായി 1.20 ലക്ഷം ഭേദിച്ചതും ഇന്നായിരുന്നു.
ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ചാർജുമൊക്കെ കൂടിച്ചേരുമ്പോൾ മിനിമം 1.30 ലക്ഷം രൂപയുണ്ടെങ്കിൽ മാത്രമേ കേരളത്തിൽ ഇന്ന് ഒരു പവൻ ആഭരണം വാങ്ങനാകൂ. 18 കാരറ്റ് സ്വർണവും ഉച്ചയ്ക്ക് ഗ്രാമിന് 140 രൂപ വർധിച്ച് 12,665 രൂപയെന്ന സർവകാല റെക്കോർഡിലെത്തി. വെള്ളിവില ഗ്രാമിന് 380 രൂപയായി
