കേസിന്റെ നിലനിൽപ്പിനെ ബാധിക്കും; ശബരിമല സ്വർണക്കൊള്ള കേസിൽ എൻ വാസുവിന് ജാമ്യമില്ല

vasu

ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം മുൻ കമ്മീഷണറും പ്രസിഡന്റുമായ എൻ വാസുവിന് ജാമ്യമില്ല. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. പ്രതിക്ക് ജാമ്യം നൽകിയാൽ അത് കേസിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്ന് കണക്കിലെടുത്താണ് ഉത്തരവ്. 

കേസ് പരിഗണിച്ച ഉടൻ തന്നെ ജാമ്യം നൽകാനാകില്ല. കട്ടിളപ്പാളി കേസിൽ എൻ. വാസു മൂന്നാം പ്രതിയാണ്. 2019ൽ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ ശുപാർശയിലാണ് കട്ടിളപ്പാളിയിലെ സ്വർണം ചെമ്പെന്ന് രേഖപ്പെടുത്തിയതെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ. 

എന്നാൽ, വാസു വിരമിച്ചതിനുശേഷമാണ് പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചിരുന്നു. സമൂഹത്തിൽ സ്വാധീനമുള്ള പ്രതികൾക്ക് ജാമ്യം നൽകിയാൽ അത് കൂടുതൽ സഹായകരമാകും എന്നായിരുന്നു പ്രോസിക്യുഷന്റെ വാദം.
 

Tags

Share this story