ആവേശം മോഡലിൽ ഓടുന്ന കാറിൽ സ്വിമ്മിംഗ് പൂൾ; സഞ്ജു ടെക്കിയുടെ ലൈസൻസ് റദ്ദാക്കി

sanju

ആവേശം സിനിമയിലെ അംബാൻ സ്‌റ്റൈലിൽ കാറിൽ സ്വിമ്മിംഗ് പൂൾ നിർമിച്ച് കുരുക്കിലായി യൂട്യൂബർ. സഫാരി കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ സജ്ജീകരിച്ച സഞ്ജു ടെക്കിയുടെ ലൈസൻസ് റദ്ദാക്കി. വെള്ളം നിറച്ച വാഹനം പൊതുനിരത്തിലൂടെ ഓടിച്ചതോടെയാണ് ആലപ്പുഴ എൻഫോഴ്‌സ്‌മെന്റ് ആർടിഒയുടെ നടപടി

വാഹനം ആർടിഒ പിടിച്ചെടുത്തു. കാർ ഉടമയുടെയും ഡ്രൈവറുടെയും ലൈസൻസ് റദ്ദാക്കി. വാഹനത്തിൽ സഞ്ചരിച്ചു കൊണ്ട് കുളിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ യൂട്യൂബിൽ അപ്ലോഡ് ചെയ്യുകയും ചെയ്തിരുന്നു

എയർ ബാഗ് ഓപൺ ആയി ഡോർ തുറന്ന് വെള്ളം പൊതുനിരത്തിലേക്കാണ് ഒഴുക്കി വിട്ടത്. അപകടകരമായ രീതിയാണിതെന്ന് ആർടിഒ പറഞ്ഞു.
 

Share this story