തെളിവില്ലാതെയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്; കണ്ഠര് രാജീവരെ ആശുപത്രിയിൽ സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ

rajeev

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശബരിമല സ്വർണക്കൊള്ള കേസ് പ്രതി തന്ത്രി കണ്ഠര് രാജീവരെ സന്ദർശിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. തെളിവുകളില്ലാതെയാണ് തന്ത്രിയെ അറസ്റ്റ് ചെയ്‌തെന്ന് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു

സ്വർണക്കൊള്ളയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ സർക്കാർ തന്ത്രങ്ങൾ നടപ്പാക്കുമെന്ന് നേരത്തെ പറഞ്ഞതാണ്. റിമാൻഡ് റിപ്പോർട്ടിൽ തന്ത്രിക്കെതിരെ ഒരു ചുക്കുമുണ്ടായിരുന്നില്ല. ആരെയും ന്യായീകരിക്കാനില്ല. പക്ഷേ തെളിവുകൾ ഇല്ലാതെയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്

വാസവന്റെയും കടകംപള്ളി സുരേന്ദ്രന്റെയും പങ്ക് മറയ്ക്കാനാണ് തന്ത്രിയുടെ അറസ്റ്റ്. വാസവനും കടകംപള്ളിയുമാണ് ജയിലിൽ പോകേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു
 

Tags

Share this story