ലക്ഷ്യം ക്രൈസ്തവ വിഭാഗത്തിന്റെ പിന്തുണ; അൽഫോൻസ് കണ്ണന്താനം ബിജെപി കോർ കമ്മിറ്റിയിൽ

alphonse

ക്രൈസ്തവ വിഭാഗങ്ങളെ പാർട്ടിയിലേക്ക് അടുപ്പിക്കുന്നതിന്റെ ഭാഗമായി അൽഫോൻസ് കണ്ണന്താനത്തെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തി ബിജെപി. ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹി സേക്രഡ് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ചതിന് പിന്നാലെയാണ് മറ്റൊരു നിർണായക നീക്കം. 

സാധാരണഗതിയിൽ സംസ്ഥാന, ദേശീയ ഭാരവാഹികളാണ് പാർട്ടി കോർ കമ്മിറ്റിയിൽ അംഗമാകാറുള്ളത്. എന്നാൽ അൽഫോൻസ് കണ്ണന്താനത്തിന് സംസ്ഥാന തലത്തിലോ ദേശീയതലത്തിലോ പാർട്ടി ഭാരവാഹിത്വമില്ല. ഇതിനിടെയാണ് മുൻ കേന്ദ്രമന്ത്രി കൂടിയായ അദ്ദേഹത്തെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

കേരളത്തിൽ ബിജെപി ക്രൈസ്തവ വിഭാഗത്തെ ഒപ്പം നിർത്താൻ ശ്രമിക്കുന്നുണ്ട്. ന്യൂനപക്ഷങ്ങൾക്കൊപ്പമാണ് പാർട്ടിയെന്ന സന്ദേശം നൽകാൻ ശ്രമിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് അൽഫോൻസിനെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്.
 

Share this story