സംസ്ഥാനത്ത് നാളെയും താപനില 4 ഡിഗ്രി വരെ ഉയർന്നേക്കും; അഞ്ച് ജില്ലകളിൽ മുന്നറിയിപ്പ്

hot

സംസ്ഥാനത്ത് നാളെയും ഉയർന്ന താപനിലക്ക് സാധ്യത. അഞ്ച് ജില്ലകളിൽ ചൂട് രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തൃശ്ശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും. കോട്ടയം, കോഴിക്കോട് ജില്ലകളിൽ 37 ഡിഗ്രി വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. 

സംസ്ഥാനത്ത് ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് ഇന്നലെ പാലക്കാടും കരിപ്പൂർ വിമാനത്താവളത്തിലുമാണ് രേഖപ്പെടുത്തിയത്. 39 ഡിഗ്രി സെൽഷ്യസ് ചൂടാണ് ഇവിടെ അനുഭവപ്പെട്ടത്. വേനൽ ചൂട് വർധിച്ച് വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി നേരിട്ട് സൂര്യപ്രകാരം ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് പ്രധാന നിർദേശം.
 

Share this story