ക്ഷേത്രം ഭാരവാഹിയെ മർദിച്ചു, ചോദ്യം ചെയ്ത പോലീസുകാരെ ആക്രമിച്ചു; യുവാവ് പിടിയിൽ
Mar 23, 2023, 15:15 IST

വയനാട് മാനന്തവാടിയിൽ പോലീസുകാരെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കാസർകോട് ഗാന്ധിപുരം സ്വദേശി പ്രമോദാണ് അറസ്റ്റിലായത്. വള്ളിയൂർക്കാവ് ഉത്സവ നഗരിയിൽ കച്ചവടത്തിനായി എത്തിയതാണ് പ്രമോദ്. ഉത്സവത്തിനിടെ ആഘോഷ കമ്മിറ്റി ഭാരവാഹിയെ ഇയാൾ മർദിച്ചിരുന്നു. ഇത് ചോദ്യം ചെയ്യാനെത്തിയ പോലീസുകാരെയാണ് പ്രമോദ് ആക്രമിച്ചത്
പോലീസുകാരെ അസഭ്യം പറയുകയും മർദിക്കുകയുമായിരുന്നു. തുടർന്ന് എസ് ഐ ജോസ് അടക്കം ആറ് പോലീസുകാർ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.