രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാം ബജറ്റ് ഇന്ന്; ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടായേക്കും

balagopal

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ 2024-25 വർഷത്തെ സംസ്ഥാന ബജറ്റ് ധനമന്ത്രി കെഎൻ ബാലഗോപാൽ ഇന്ന് അവതരിപ്പിക്കും. രണ്ടാം പിണറായി സർക്കാർ ചുമതലയേറ്റതിന് ശേഷമുള്ള മൂന്നാമത്തെ സമ്പൂർണ ബജറ്റാണിത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് സാധ്യതയുണ്ട്. കൂടാതെ അധിക വരുമാനത്തിന് എന്ത് വഴിയെന്നതും ബജറ്റ് ഉറ്റുനോക്കുന്നു.

സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതടക്കമുള്ള നടപടികൾ ബജറ്റിലുണ്ടാകും. ക്ഷേമ പെൻഷൻ കുടിശ്ശിക, നികുതി വരുമാനത്തിലെ ഇടിവ്, കാർഷിക മേഖലയിലെ പ്രതിസന്ധി, ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ കുടിശ്ശിക തുടങ്ങിയ വിഷയങ്ങളിലെ പരിഹാരം ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വമ്പൻ പ്രഖ്യാപനങ്ങളുണ്ടാകില്ലെന്ന് ധനമന്ത്രി നേരത്തെ പറഞ്ഞിരുന്നു.
 

Share this story