മൈക്രോ ഫിനാൻസ് സംഘത്തിന്റെ ഭീഷണി; പാലക്കാട് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

suicide

പാലക്കാട് മൈക്രോ ഫിനാൻസ് സംഘത്തിന്റെ ഭീഷണിയെ തുടർന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. ഉപ്പുംപാടം സ്വദേശി ശിവദാസനാണ് ആത്മഹത്യ ചെയ്തത്. ശിവദാസന്റെ ഭാര്യ ഇസാഫിൽ നിന്ന് ലോൺ എടുത്തിരുന്നു. ലോൺ തുക തിരിച്ചടക്കുന്നില്ലെന്ന് പറഞ്ഞ് ഏജന്റുകൾ നിരന്തരം ഇവരെ ഭീഷണിപ്പെടുത്തിയിരുന്നു

ഇതിൽ മനംനൊന്താണ് ശിവദാസൻ ആത്മഹത്യ ചെയ്തതെന്ന് കുടുംബം പറഞ്ഞു. ഇന്ന് രാവിലെയാണ് ശിവദാസൻ ആത്മഹത്യ ചെയ്തത്. മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

നേരത്തെ ചിറ്റൂരിൽ നാല് പേർ ജീവനൊടുക്കിയത് 
മൈക്രോ ഫിനാൻസ് സംഘത്തിന്റെ ഭീഷണിയിലാണെന്ന് കണ്ടെത്തിയിരുന്നു. വീട്ടമ്മമരാണ് ഇത്തരം സംഘങ്ങളുടെ പ്രധാന ഇരകൾ. ഇതിനിടയിലാണ് പാലക്കാട് ഉപ്പുമപാടം സ്വദേശിയുടെ ആത്മഹത്യ
 

Share this story