ജോണി നെല്ലൂരിന്റെ നീക്കത്തിന് പിന്നിൽ ഗൂഢലക്ഷ്യം; വിമർശനവുമായി പി ജെ ജോസഫ്

joseph

പാർട്ടി വിട്ട കേരളാ കോൺഗ്രസ് വിഭാഗം നേതാവ് ജോണി നെല്ലൂരിനെതിരെ വിമർശനവുമായി പിജെ ജോസഫ്. ജോണി നെല്ലൂരിന്റെ നീക്കത്തിന് പിന്നിൽ ഗൂഢലക്ഷ്യമുണ്ട്. കർഷകരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന പാർട്ടിയാണ് കേരളാ കോൺഗ്രസ്. പാർട്ടി വിട്ടെന്ന ജോണി നെല്ലൂരിന്റെ കത്ത് ലഭിച്ചിട്ടില്ലെന്നും പിജെ ജോസഫ് പറഞ്ഞു

ഇന്നാണ് കേരളാ കോൺഗ്രസിൽ നിന്നും ജോണി നെല്ലൂർ രാജിവെച്ചത്. യുഡിഎഫ് സെക്രട്ടറി സ്ഥാനവും ജോണി നെല്ലൂർ രാജി വെച്ചിട്ടുണ്ട്. ബിജെപി സഖ്യത്തിൽ ദേശീയ തലത്തിൽ ക്രൈസ്തവ പാർട്ടി രൂപീകരിക്കാനാണ് ജോണി നെല്ലൂരിന്റെ നീക്കം.
 

Share this story