മൂന്നാറിൽ കണ്ട 'അജ്ഞാത ജീവിയെ' തിരിച്ചറിഞ്ഞു; കരിമ്പുലി എന്ന് സ്ഥിരീകരണം

karimpuli

മൂന്നാറിൽ ഇന്നലെ അജ്ഞാത ജീവിയെ കണ്ടുവെന്ന് പ്രചരിച്ച വാർത്തയിൽ സ്ഥിരീകരണവുമായി വനംവകുപ്പ്. മലമുകളിൽ കണ്ടത് കരിമ്പുലിയാണെന്ന് സ്ഥിരീകരിച്ചു. ഓൾഡ് മൂന്നാർ ഡിവിഷനിലെ സെവൻ മലയിലാണ് കരിമ്പുലിയെ കണ്ടത്

കരിമ്പുലിയാണെന്ന് ഇന്നലെ വ്യക്തമായിരുന്നില്ല. ഇതിനാൽ തന്നെ അജ്ഞാത ജീവി എന്ന പേരിലാണ് വാർത്ത പ്രചരിച്ചത്. കരിമ്പുലിയെ ഇന്നലെ കണ്ടയാൾ ഫോട്ടോയും ദൃശ്യങ്ങളും വനംവകുപ്പിന് കൈമാറിയിരുന്നു.

ഇത് പരിശോധിച്ച ശേഷമാണ് വനംവകുപ്പ് കണ്ടത് കരിമ്പുലിയെയാണെന്ന് സ്ഥിരീകരിച്ചത്. മാസങ്ങൾക്ക് മുമ്പ് ചൊക്കനാട് ഭാഗത്ത് കണ്ട അതേ കരിമ്പുലിയാണിതെന്നും വനംവകുപ്പ് പറയുന്നു. 


 

Share this story