വാജിവാഹനം തന്ത്രിക്ക് അവകാശപ്പെട്ടതല്ല; കണ്ഠര് രാജീവർക്ക് കുരുക്കായി ദേവസ്വത്തിന്റെ രേഖ
ശബരിമലയിലെ വാജിവാഹനം വീട്ടിൽ കൊണ്ടുപോയ സംഭവത്തിൽ തന്ത്രി കണ്ഠര് രാജീവർക്ക് കുരുക്കായി ദേവസ്വത്തിന്റെ രേഖ. വാജിവാഹനം അടക്കമുള്ളവ തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്ന് വ്യക്തമാക്കുന്നതാണ് ദേവസ്വം ബോർഡിന്റെ രേഖ. ഈ വിധത്തിലുള്ള സ്വത്തുവകകളെല്ലാം ദേവസ്വത്തിന്റേതാണെന്ന് രേഖ പറയുന്നു
തന്ത്രി സമാജം ആവശ്യപ്പെട്ടത് പ്രകാരം 2012ൽ ദേവസ്വം ബോർഡ് നൽകിയ വിശദീകരണത്തിലാണ് ഇക്കാര്യം പറയുന്നത്. തന്ത്രിമാർക്ക് ആചാരപരമായ ചടങ്ങുകൾ കഴിഞ്ഞാൽ ശബരിമലയിലെ ഇത്തരം വസ്തുക്കളിൽ അവകാശമില്ല. ഇവ ദേവസ്വത്തിന്റെ പൊതുസ്വത്താണെന്നും രേഖ പറയുന്നു
മുൻകാലങ്ങളിൽ ഇത്തരം വസ്തുക്കൾ തന്ത്രിമാർ കൊണ്ടുപോയിട്ടുണ്ട് എന്നതും തുടർന്നും കടത്തിക്കൊണ്ടു പോകാനുള്ള ന്യായീകരണമല്ലെന്നും രേഖയിൽ പറയുന്നു. 2017ൽ ശബരിമലയിലെ പഞ്ചലോഹ കൊടിമരം മാറ്റി സ്ഥാപിച്ചപ്പോൾ അതിന് മുകിലുണ്ടായിരുന്ന വാജിവാഹനം തന്ത്രി കൊണ്ടുപോകുകയായിരുന്നു.
