വിധി സ്വാഗതാർഹം; സ്വർഗീയ രൺജിത്ത് ശ്രീനിവാസന് നീതി ലഭിച്ചെന്ന് കെ സുരേന്ദ്രൻ

K surendran

ബിജെപി നേതാവ് രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ പ്രതികൾക്ക് വധശിക്ഷ വിധിച്ചതിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. സ്വാഗതാർഹമായ വിധിയാണ്. സ്വർഗീയ രൺജിത്ത് ശ്രീനിവാസന് നീതി ലഭിച്ചു. കുടുംബത്തിനും സഹപ്രവർത്തകർക്കും ആശ്വാസം നൽകുന്ന വിധി. പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥർക്കും അഭിനന്ദനങ്ങളെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു


അപൂർവങ്ങളിൽ അപൂർവമായ കേസാണെന്ന് ചൂണ്ടിക്കാട്ടിയാണ് 15 പ്രതികൾക്കും കോടതി വധശിക്ഷ വിധിച്ചത്. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് പ്രതികളെല്ലാം. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായ 12 പേരും മുഖ്യ ആസൂത്രകരായ 3 പേരുമാണ് ആദ്യ ഘട്ടത്തിൽ വിചാരണ നേരിട്ടവർ.

Share this story