തലസ്ഥാനത്ത് മാറി മറിഞ്ഞ് വോട്ടുനില; ഒടുവിൽ മണ്ഡലം തിരികെ പിടിച്ച് ശശി തരൂർ

tharoor

തിരുവനന്തപുരത്ത് മണിക്കൂറുകളോളം നീണ്ട ആശങ്കക്കൊടുവിൽ മണ്ഡലം തിരികെ പിടിച്ച് യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ. അക്ഷരാർഥത്തിൽ മുൾമുനയിൽ നിർത്തുന്ന ഫലസൂചനകളാണ് തിരുവനന്തപുരത്ത് നിന്നും പുറത്തുവന്നത്. ഒരു ഘട്ടത്തിൽ 23,000ത്തിലേറെ വോട്ടിന്റെ ലീഡുമായി മുന്നേറിയ രാജീവ് ചന്ദ്രശേഖരനെ അവസാന റൗണ്ടിൽ തരൂർ മലർത്തിയടിക്കുകയായിരുന്നു

നിലവിൽ ശശി തരൂരിന് 15,100 വോട്ടുകളുടെ ലീഡുണ്ട്. ഏതാണ്ട് രണ്ട് മണിക്കൂറോളം നേരം രാജീവ് ചന്ദ്രശേഖരനാണ് മുന്നിട്ട് നിന്നത്. പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ രാജീവ് ചന്ദ്രശേഖറിനായിരുന്നു ലീഡ്. പിന്നീട് ഇവിഎം എണ്ണിത്തുടങ്ങിയപ്പോൾ തരൂർ മുന്നിലെത്തി. പിന്നീട് രാജീവ് ചന്ദ്രശേഖർ മുന്നേറുന്നതാണ് കണ്ടത്

23,000 വരെ ലീഡ് ഉയർത്താൻ രാജീവ് ചന്ദ്രശേഖറിന് സാധിച്ചു. എന്നാൽ അവസാന റൗണ്ടിലെത്തിയപ്പോൾ തരൂരിന്റെ വോട്ട് നില കുതിക്കുന്നതാണ് കണ്ടത്.
 

Share this story