വിപ്പ് ലംഘിച്ചു; മഹിളാ മോർച്ച ദേശീയ സെക്രട്ടറി പത്മജക്കെതിരെ നടപടിക്ക് സാധ്യത
Apr 28, 2023, 15:42 IST

കൊച്ചി കോർപറേഷനിൽ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ നിന്നും വിട്ടുനിൽക്കാൻ നൽകിയ വിപ്പ് ലംഘിച്ച ബിജെപി മഹിളാ മോർച്ച ദേശീയ സെക്രട്ടറി പത്മജ എസ് മേനോനെതിരെ അച്ചടക്ക നടപടിയുണ്ടാകും. യുഡിഎഫിനെ പിന്തുണച്ചതിലൂടെ ഗുരുതര വീഴ്ചയാണ് പത്മജയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും നടപടിയെടുക്കുമെന്നും നേതാക്കൾ പറഞ്ഞു.
കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലായിരുന്ന പത്മജയെ ഇവിടെ നിന്ന് മാറ്റാനും ബിജെപി നേതൃത്വം നിർദേശിച്ചു. കർണാടകയിൽ ആയിരുന്ന പത്മജ യോഗത്തിനെത്തില്ല എന്നായിരുന്നു നേതൃത്വത്തിന്റെ ധാരണ. എന്നാൽ യോഗത്തിനെത്തിയതോടെ വിപ്പ് നൽകിയെങ്കിലും ഇവർ കൈപ്പറ്റിയില്ലെന്ന് നേതൃത്വം പറയുന്നു. അതേസമയം പത്മജ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചത് തങ്ങളുടെ അറിവോടെയല്ലെന്ന് യുഡിഎഫ് പറയുന്നു.