കാട്ടുപന്നി കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് അഞ്ച് വയസ്സുകാരൻ മരിച്ചു

accident
കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് അഞ്ചു വയസുകാരന് ദാരുണാന്ത്യം. ഓടത്തോട് സ്വദേശി സുദീർ - സുബൈറ ദമ്പതികളുടെ മകൻ മുഹമ്മദ് യാമിനാണ് മരിച്ചത്. വെളളിയാഴ്ച രാത്രി ഒമ്പത് മണിയോടെ വടുവഞ്ചാൽ നെടുങ്കരണയിലാണ് അപകടം നടന്നത്.കൂടെ ഉണ്ടായിരുന്ന മാതാവ് സുബൈറക്കും സഹോദരൻ മുഹമ്മദ് അമീനും ഓട്ടോ ഡ്രൈവർക്കും അപകടത്തിൽ പരുക്കേറ്റു. ഇവരെ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

Share this story