യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

Police

യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി നഗ്നദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കട്ടപ്പന തൊപ്പിപ്പാള സ്വദേശി ബിബിനെയാണ് അടിമാലി പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാൾ പീഡനദൃശ്യങ്ങൾ ബന്ധുക്കൾക്ക് അയച്ചതായും പരാതിയുണ്ട്

ബന്ധുവിന്റെ വിവാഹത്തിന് എത്തിയ സമയത്താണ് യുവതിയും പ്രതിയും സൗഹൃദത്തിലായത്. പിന്നീട് മൊബൈൽ ഫോണിലൂടെ ബന്ധം തുടർന്നു. ഇതിന് പിന്നാലെ അടിമാലിയിലെ ലോഡ്ജിൽ എത്തിച്ച് യുവതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു

പിന്നീടും ലൈംഗികമായി പീഡിപ്പിക്കാൻ ഇയാൾ ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. ഇതോടെയാണ് കൈവശമുണ്ടായിരുന്ന പീഡനദൃശ്യങ്ങൾ യുവതിയുടെ ബന്ധുക്കൾക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. ഇതോടെ യുവതി പോലീസിനെ ബന്ധപ്പെടുകയായിരുന്നു.
 

Share this story