ഏത് മന്ത്രിയായാലും തൊഴിലാളികളെ വിശ്വാസത്തിലെടുക്കണം; ആന്റണി രാജുവിനെതിരെ എകെ ബാലൻ

balan

ഏത് മന്ത്രിയായാലും തൊഴിലാളികളെ വിശ്വാസത്തിലെടുക്കണം; ആന്റണി രാജുവിനെതിരെ എകെ ബാലൻ
ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെ സിഐടിയു. ബ്യൂറോക്രാറ്റുകളുടെ താളത്തിന് അനുസരിച്ച് തുള്ളിയ മന്ത്രി ഒറ്റപ്പെടുമെന്ന് സിഐടിയു നേതാവ് എകെ ബാലൻ പറഞ്ഞു. ഏത് മന്ത്രിയായാലും തൊഴിലാളികളെ വിശ്വാസത്തിലെടുക്കണം. മന്ത്രി കാര്യങ്ങൾ മനസ്സിലാക്കാതെയാണ് ഇക്കാര്യം പറയുന്നത്. 

മാനേജ്‌മെന്റിന്റെ തീരുമാനം ഏകപക്ഷീയമാണ്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ എടുത്ത തീരുമാനം പോലും നടപ്പാക്കുന്നില്ലെന്ന് എ കെ ബാലൻ പറഞ്ഞു. ജീവനക്കാരെ സിഐടിയുവിനും സർക്കാരിനും എതിരാക്കുകയാണ് മാനേജ്‌മെന്റ് നിലപാട്. ഗഡുക്കളായി ശമ്പളം നൽകുന്നത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

മാനേജ്‌മെന്റ് ഇറക്കുന്ന ഉത്തരവൊന്നും ഗതാഗത മന്ത്രി അറിയുന്നില്ലെന്നും വേതാളത്തെ ചുമക്കുന്നത് ആകരുത് മന്ത്രിയുടെ പണിയെന്നും സിഐടിയു പരിഹസിച്ചു. സിഎംഡിയുടെ ധാർഷ്ട്യം അംഗീകരിക്കില്ലെന്നും തൊഴിലാളി യൂണിയൻ നേതാക്കൾ അറിയിച്ചു.
 

Share this story