മത്സ്യബന്ധനം കഴിഞ്ഞ് വരുന്നതിനിടെ വള്ളത്തിൽ നിന്നും കടലിൽ വീണ് യുവാവ് മരിച്ചു

sunil

മത്സ്യബന്ധനം കഴിഞ്ഞ് ഹാർബറിലേക്ക് വരുന്നതിനിടെ വള്ളത്തിൽ നിന്നും കടലിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ചു. പുന്നപ്ര തെക്ക് ഒന്നാം വാർഡിൽ മാണികപ്പൊഴിക്കൽ ജോസഫിന്റെ മകൻ സുനിൽ(42)ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് സുനിൽ കടലിൽ വീണത്

തോട്ടപ്പള്ളി ഹാർബറിലേക്ക് മടങ്ങുന്നതിനിടെ പുന്നപ്ര പടിഞ്ഞാറുഭാഗത്ത് എത്തിയപ്പോഴേക്കും വള്ളത്തിൽ നിന്നും കുഴഞ്ഞുവീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. പിന്നാലെ പൊന്തുവള്ളത്തിൽ മത്സ്യബന്ധനം നടത്തിയിരുന്നവർ നടത്തിയ തെരച്ചിലിലാണ് സുനിലിനെ കണ്ടുകിട്ടിയത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരിക്കുകയായിരുന്നു.
 

Share this story