മഫ്തിയിലെത്തിയ പോലീസ് മർദിച്ചെന്ന് യുവാവ്; എസ്‌ഐയെ യുവാവ് ആക്രമിച്ചെന്ന് പോലീസും

Police

കൊല്ലം കരിക്കോട് മഫ്തിയിലെത്തിയ പോലീസ് യുവാവിനെ മർദിച്ചതായി പരാതി. കരിക്കോട് സ്വദേശി സിനുലാലിനെ മർദിച്ചെന്നാണ് പരാതി. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. പ്രതിയെ പിടികൂടാനായി എത്തിയ ഉദ്യോഗസ്ഥരുടെ തിരിച്ചറിയൽ രേഖ നാട്ടുകാർ ചോദിച്ചതിൽ പ്രകോപിതരായി പോലീസുകാർ മർദിച്ചെന്ന് സിനുലാൽ പറയുന്നു

എന്നാൽ കൊലപാതക ശ്രമക്കേസിലെ പ്രതിയെ പിടികൂടാൻ എത്തിയ എസ് ഐയെ സിനു ലാൽ മദ്യലഹരിയിൽ മർദിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പ്രതി വീട്ടിൽ ഒളിവിലുണ്ടെന്ന സംശയത്തിൽ കുണ്ടറ പോലീസ് പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. പോലീസിനെ ആക്രമിച്ചതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും സിനുലാലിനെതിരെ കേസെടുത്തതായും പോലീസ് അറിയിച്ചു.
 

Share this story