പാലക്കാട് ഉത്സവത്തിനിടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇടഞ്ഞു; പാപ്പാന് ഗുരുതര പരുക്ക്

thechikkottu

പാലക്കാട് പാടൂർ വേലക്കിടെ എഴുന്നള്ളിപ്പിന് കൊണ്ടുവന്ന കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇടഞ്ഞു. എഴുന്നള്ളത്തിന് ആനപ്പന്തലിൽ അണിനിരന്നതിന് ശേഷമാണ് ആന മുന്നോട്ടോടി പരിഭ്രാന്തി പരത്തിയത്. ഉടൻ തന്നെ എലിഫെന്റ് സ്‌ക്വാഡും പാപ്പാൻമാരും ആനയെ തളച്ചതിനാൽ വൻ അപകടം ഒഴിവായി

പുറകിൽ നിന്നിരുന്ന ആന ചിന്നം വിളിച്ചതിൽ പ്രകോപിതനായാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ മുന്നോട്ടു ഓടിയത്. ഓടുന്നതിനിടെ ഒന്നാം പാപ്പാൻ രാമന്(63) ആനക്കിടയിൽപ്പെട്ട് ഗുരുതരമായി പരുക്കേറ്റു. ഇയാളെ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്സവം കാണാനെത്തിയ രാധിക, അനന്യ എന്നിവർക്കും പരുക്കേറ്റിട്ടുണ്ട്.
 

Share this story