ചലച്ചിത്ര സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം; ബിഹാർ സ്വദേശി പിടിയിൽ

Joshy House

കൊച്ചി: ചലച്ചിത്ര സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടന്ന സംഭവത്തിൽ പ്രതി കർണാടകയിൽ നിന്ന് പിടിയിൽ. ബിഹാർ സ്വദേശി മുഹമ്മദ് ഇർഷാദ് ആണ് പിടിയിലായത്. എറണാകുളം സൗത്ത് പൊലീസ് കർണാടകയിൽ എത്തിയാണ് ഇയാളെ പിടികൂടിയത്. നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ കൊച്ചിയിലെത്തിക്കും. സംഭവത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ജോഷിയുടെ കൊച്ചിയിലെ വീട്ടിലാണ് കഴിഞ്ഞ ദിവസം കവർച്ച നടന്നത്.

സംഭവത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. സ്വർണ വജ്രാഭരണങ്ങളും ഒരു കോടി രൂപയുമാണ് നഷ്ടമായത്. സ്വർണാഭരണങ്ങൾ, വജ്ര നെക്ലേസ്, വാച്ചുകൾ എന്നിവയടക്കമാണ് മോഷ്ടിച്ചിരിക്കുന്നത്. വിരലടയാള വിദ​ഗ്ധരടക്കമുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്.

Share this story