കൊല്ലങ്കോട് ബീവറേജ് ഔട്ട്‌ലെറ്റിലെ മോഷണം; മുഖ്യപ്രതി പിടിയിൽ
Sep 7, 2025, 10:38 IST

പാലക്കാട് കൊല്ലങ്കോട് ബീവറേജസ് ഔട്ട്‌ലെറ്റിൽ നടന്ന മോഷണത്തിലെ മുഖ്യപ്രതി പിടിയിൽ. കൊല്ലങ്കോട് സ്വദേശി ശിവദാസനെയാണ് കസ്റ്റഡിയിലെടുത്തത്. കേസിൽ മറ്റൊരു പ്രതി നെന്മേനി സ്വദേശി രവിയെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു
മറ്റൊരു പ്രതി രമേശിനായി അന്വേഷണം തുടരുകയാണ്. കസ്റ്റഡിയിലെടുത്ത സമയത്ത് അമിതമായി മദ്യപിച്ച നിലയിലായിരുന്നു രവി. ഇയാൾ പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്
ഓണത്തലേന്നാണ് മോഷണം നടന്നതെന്നാണ് വിവരം. ജീവനക്കാർ അവധി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിഞ്ഞത്. പത്ത് ചാക്കുകളിലായി വിവിധ മദ്യക്കുപ്പികളാണ് ഇവർ മോഷ്ടിച്ചത്