കവടിയാർ കൊട്ടാരത്തിലെ മോഷണം; അന്വേഷണവുമായി സഹകരിക്കാതെ കവടിയാർ കുടുംബം
Mar 27, 2026, 10:12 IST
കവടിയാർ കൊട്ടാരത്തിലെ മോഷണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണവുമായി സഹകരിക്കാതെ കവടിയാർ കുടുംബം. കൊട്ടാരവുമായി ബന്ധപ്പെട്ട് നിൽക്കുന്ന ചിലരുടെ സാമ്പത്തിക ഇടപാടുകൾ പോലീസ് പരിശോധിച്ചതോടെയാണ് കുടുംബം നിസഹകരണം ശക്തമാക്കിയത്. ഇവരെ ചോദ്യം ചെയ്തതിന് പിന്നാലെ കുടുംബം പരാതിയുമായി രംഗത്തുവന്നു
പോലീസ് ഉപദ്രവിക്കുന്നുവെന്നാണ് കവടിയാർ കുടുംബം ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിയ പരാതി. ഫെബ്രുവരി 15നാണ് കവടിയാർ കൊട്ടാരത്തിൽ മോഷണം നടന്നുവെന്ന വാർത്ത പുറത്തുവന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് കോടി രൂപ വില വരുന്ന സ്വർണാഭാരണങ്ങളടക്കം മോഷണം പോയിരുന്നു.
ഇത് സംബന്ധിച്ച് ഗൗരി ലക്ഷ്മി ബായിയുടെ പരാതിയിൽ പേരൂർക്കട പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. അമൂല്യ രത്‌നങ്ങളടക്കമാണ് മോഷണം പോയത്.
