സ്വകാര്യ ബസിൽ മോഷണം; 2 പ്രതികൾ പിടിയിൽ

Ko

കൊച്ചി: അലുവ എറണാകുളം റൂട്ടിലെ സ്വകാര്യ ബസിൽ നിന്ന് മോഷണം നടത്തിയ തമിഴ്നാട് സ്വദേശികൾ പിടിയിൽ. തമിഴ്നാട് ശിവഗംഗ വിസ് റെയിൽ മാരി (24), വിസ് റെയിൽ ദേവി (29) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച വൈകിട്ട് എൻഎഡി വഴി പോകുന്ന അലുവ എറണാകുളം റൂട്ടിലെ സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെ ബാഗിൽ സൂക്ഷിച്ചിരുന്ന 8000 രൂപ മോഷണം പോയി എന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇവർ വിവിധ ജില്ലകളിൽ സമാനമായ 5 കേസുകളിൽ പ്രതികളാണ്.

Share this story