പ്രവർത്തക സമിതിയിലെത്താൻ ദളിത് വിഭാഗത്തിൽ നിന്ന് യോഗ്യരായവർ കേരളത്തിലുണ്ട്: കൊടിക്കുന്നിൽ സുരേഷ്
Wed, 15 Feb 2023

പ്രവർത്തക സമിതിയിൽ ഉൾപ്പെടാൻ അവകാശവാദമുന്നയിച്ച് കൊടിക്കുന്നിൽ സുരേഷ്. ദളിത് വിഭാഗത്തിൽ നിന്നും പ്രവർത്തക സമിതിയിൽ എത്താൻ യോഗ്യരായവർ കേരളത്തിലുണ്ടെന്നും ഇതുവരെ ഉയർന്ന പദവികളിലേക്ക് ദളിത് വിഭാഗത്തെ പരിഗണിച്ചിട്ടില്ലെന്നും സുരേഷ് പറഞ്ഞു. ഒരു ലോബിയിംഗിനും പോയിട്ടില്ല. കേരളത്തിൽ ജനിച്ചത് കൊണ്ട് പല പദവികളിൽ നിന്നും മാറ്റി നിർത്തപ്പെട്ടു.
മറ്റേതെങ്കിലും സംസ്ഥാനത്തായിരുന്നുവെങ്കിൽ ഉയർന്ന പദവിയിൽ എത്താമായിരുന്നു. തരൂരിന് പദവി നൽകുന്നതിനോട് എതിർപ്പില്ല. തരൂരിന് നിരവധി അവസരങ്ങൾ പാർട്ടി നൽകിയിട്ടുണ്ടെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.