ഇന്ധന സെസിൽ പ്രശ്‌നങ്ങളുണ്ട്; നികുതി ജനങ്ങൾക്ക് പ്രയാസകരമാകരുതെന്ന് ഇ പി ജയരാജൻ

ep

ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസിൽ പ്രശ്‌നങ്ങളുണ്ടെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. അയൽ സംസ്ഥാനങ്ങളേക്കാൾ ഇവിടെ വില കൂടുന്നത് സംസ്ഥാനത്തിന് തിരിച്ചടിയാകും. കർണാടക പുതുച്ചേരി തമിഴ്‌നാട് എന്നിവിടങ്ങളിൽ പെട്രോൾ, ഡീസൽ വിലയിൽ വ്യത്യാസമുണ്ട്. മാഹിയിലെയും കേരളത്തിലെയും ഇന്ധനവിലയിൽ വ്യത്യാസം വരുമ്പോൾ ചില സ്വാഭാവിക പ്രശ്‌നങ്ങൾ നമുക്കുണ്ടാകും

മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇ പി ജയരാജന്റെ പരാമർശം. കർണാടകയിൽ നിന്നും മാഹിയിൽ നിന്നും ഇന്ധനമടിച്ചാൽ കേരളത്തിൽ വിൽപ്പന കുറയും. ഇതെങ്ങനെ പരിഹരിക്കുമെന്ന് സർക്കാർ ആലോചിക്കണം. നികുതി ചുമത്താതെ ഒരു സർക്കാരിനും മുന്നോട്ടു പോകാനാകില്ല. എന്നാൽ നികുതി ജനങ്ങൾക്ക് പ്രയാസകരമാകരുതെന്നും ഇപി പറഞ്ഞു.
 

Share this story