സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ വൻ കുറവ്; നിയന്ത്രണത്തിൽ ഇളവിന് സാധ്യത

KSEB

തിരുവനന്തപുരം : സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗം വീണ്ടും കുറഞ്ഞു. ശനിയാഴ്ച ആകെ ഉപയോഗം 95.69 ദശലക്ഷം യൂണിറ്റാണ്. തുടർച്ചയായി രണ്ടാമത്തെ ദിവസമാണ് ഉപയോഗം 100 ദശലക്ഷം യൂണിറ്റിന് താഴെ എത്തുന്നത്.

പീക്ക് ടൈം ആവശ്യകതയും ശനിയാഴ്ച 4585 മെഗാവാട്ടായി കുറഞ്ഞു. ആകെ ഉപയോഗം കുറഞ്ഞതോടെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണത്തിൽ ഇളവ് ഏർപ്പെടുത്തും. ഘട്ടം ഘട്ടം ആയി നിയന്ത്രണം ഒഴിവാക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം. ഈ സ്ഥലങ്ങളിൽ വൈദ്യതി നിയന്ത്രണത്തിന്‍റെ സമയം കുറയ്ക്കും. പലസ്ഥലങ്ങളിലും വേനൽ മഴ കൂടി കിട്ടാൻ തുടങ്ങിയതോടെയാണ് വൈദ്യുതി ഉപഭോഗം കുറഞ്ഞത്.

Share this story