യുഡിഎഫുമായി ചർച്ച നടന്നിട്ടില്ല; തദ്ദേശ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പിവി അൻവർ

anwar

തദ്ദേശ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പിവി അൻവർ. യുഡിഎഫുമായി ഇതുവരെ ചർച്ചകൾ നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി കേരളത്തെ ദുരന്തത്തിലേക്ക് തള്ളി വിടുകയാണെന്നും അൻവർ ആരോപിച്ചു. 

മുഖ്യമന്ത്രി വർഗീയധ്രൂവീകരണം നടത്തുന്നു. അധികാരത്തിന് വേണ്ടി തരം താഴുന്ന രീതിയിലേക്ക് മാറിയെന്നും അൻവർ ആരോപിച്ചു. പിണറായിയെ മൂന്നാമതും അധികാരത്തിൽ എത്താൻ സഹായിക്കുന്നത് ബിജെപിയിലെ പ്രബല വിഭാഗമാണ്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പദ്ധതി നടപ്പാക്കാനാണ് രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷനായത്

കോൺഗ്രസിന്റെ അടിവേര് വെട്ടാൻ പിണറായിയെ ഉപയോഗിക്കുകയാണ്. തിരുവനന്തപുരത്ത് ബീഹാർ മോഡൽ വെട്ടിനിരത്തലാണ് നടക്കുന്നത്. ബീമാപള്ളി ഡിവിഷനിൽ നിന്ന് 17,000 വോട്ടുകൾ വെട്ടിയെന്നും അൻവർ പറഞ്ഞു
 

Tags

Share this story