സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

rain

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്

നാളെ എറണാകുളം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മെയ് 7, 8, 9 തീയതികളിൽ സംസ്ഥാനത്താകെ മഴ ലഭിക്കുമെന്നും എറണാകുളം, വയനാട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു. ഈ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 

തെക്കൻ കേരളത്തിൽ ആറ് മണിക്കൂർ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇൻകോയിസ് അറിയിച്ചു. വടക്കൻ കേരളത്തിൽ അടുത്ത 9 മണിക്കൂർ കൂടി കടലാക്രമണ സാധ്യതയുണ്ട്. രാത്രി എട്ട് മണിയോടെ കൂടുതൽ ശക്തമായ തിരകൾക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
 

Share this story