സംസ്ഥാനത്ത് ഇന്നും കടലാക്രമണത്തിന് സാധ്യത; മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു

wind

സംസ്ഥാനത്ത് ഇന്നും കടലാക്രമണത്തിന് സാധ്യത. ഉയർന്ന തിരമാലകളെ കരുതിയിരിക്കണമെന്നും തീരദേശത്ത് ജാഗ്രത പുലർത്താനും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. തിരുവനന്തപുരത്തെ തീരപ്രദേശത്ത് കനത്ത നാശനഷ്ടമാണ് കടലാക്രമണമുണ്ടാക്കിയത്. 

കേരളത്തിൽ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കടലാക്രമണത്തിന് കാരണം കള്ളക്കടൽ എന്ന പ്രതിഭാസമാണ്. ഇത് വരും ദിവസങ്ങളിലും തുടരുമെന്നാണ് മുന്നറിയിപ്പ്. അപ്രതീക്ഷിതമായുണ്ടാകുന്ന വേലിയേറ്റമാണ് കള്ളക്കടൽ. 

അതേസമയം മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുമ്പോഴായിരുന്നു അപകടം. മൂന്ന് തൊഴിലാളികൾ വള്ളത്തിൽ നിന്നും കടലിലേക്ക് വീണു. ഇവർ നീന്തി കരകയറി. ആർക്കും ആരോഗ്യ പ്രശ്‌നങ്ങളില്ല.
 

Share this story